തിരുത്തൽ പിണറായിയിൽനിന്നു തുടങ്ങണം: കെ. സുധാകരൻ
Saturday, June 22, 2024 1:52 AM IST
തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികൾ ചോരയും നീരയും നല്കി കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്നു നടിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ വിവരദോഷിയെന്നു പിണറായി വിജയൻ വിളിച്ചത് 19 സീറ്റിൽ തോറ്റതിനു ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റിൽ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുമെന്നും സുധാകരൻ പറഞ്ഞു.