നീറ്റ് ക്രമക്കേട് പാര്‍ലമെന്റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കും: കെ.സി. വേണുഗോപാൽ
Saturday, June 22, 2024 1:52 AM IST
ആലപ്പുഴ: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത നഷ്ടമായെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം വകുപ്പ് നോക്കാതെ സംഘടനാ പ്രവര്‍ത്തനമായി നടക്കുകയാണ്. അദ്ദേഹം ചെയര്‍മാനായ കമ്മിറ്റി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് ചേര്‍ന്നത്.
കുട്ടികളുടെ ഭാവിതന്നെ അപകടത്തിലാക്കുന്ന ക്രമക്കേടാണ് നടന്നത്. നീറ്റ് ക്രമക്കേട് പാര്‍ലമെന്റ് സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.