ഷോളയൂരിൽ പിടിയാനയുടെ ജഡം കണ്ടെത്തി
Saturday, June 22, 2024 1:52 AM IST
അഗളി: അട്ടപ്പാടി ഷോളയൂരിൽ പിടിയാനയുടെ ജഡം കണ്ടെത്തി. മരപ്പാലത്ത് തൂവയ്ക്കു സമീപം ഇരുമ്പു ഗേറ്റിനടുത്ത് വനത്തിലാണ് രണ്ടാഴ്ചയായിലേറെ പഴക്കമുള്ള ജഡം കണ്ടെത്തിയത്.
വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗിനു സമീപമാണ് ജഡം കണ്ടെത്തിയത്. വനത്തിൽ നിരീക്ഷണത്തിനിടെ വനപാലകരാണ് ജഡം കണ്ടത്.
മണ്ണാർക്കാട് ഡിഎഫ്ഒ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി. പ്രാഥമിക നിരീക്ഷണത്തിൽ അസ്വാഭാവികതകൾ ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ഡിഎഫ്ഒ പറഞ്ഞു.