റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം
Friday, June 21, 2024 4:48 AM IST
തിരൂര്‍: വൈലത്തൂരില്‍ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം. അയല്‍ വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടെയും മകന് മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
വീട്ടില്‍നിന്ന് നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍ വീട്ടിലെ ഗേറ്റിനുള്ളില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ എംഇടി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്.