കേസുകളുടെ നടത്തിപ്പില്‍ സര്‍ക്കാരിന് ഉദാസീനതയെന്നു ഹൈക്കോടതി
Friday, June 21, 2024 4:08 AM IST
കൊച്ചി: കേസുകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീനതയെന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഹൈക്കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നുവെന്നും കേസുകള്‍ നീട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയാണെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റീസ് ദിനേശ് കുമാര്‍ സിംഗിന്റെ വിമര്‍ശനം.
2018 മുതല്‍ പരിഗണനയുള്ള കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ല.