കൊണ്ടോട്ടി 17ൽ ഫെഡറൽ ബാങ്കിനു സമീപം താമസിക്കുന്ന വെള്ളമാർ തൊടിക ഹംസക്കുട്ടി ഹാജി (74). റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഭാര്യ സുലൈഖയോടൊപ്പമാണു ഹജ്ജിനു പോയിരുന്നത്. ഹജ് കർമങ്ങൾക്കു ശേഷം ഇന്നലെ മരിച്ചു. മക്കൾ: അബ്ദുൽ റഷിദ്, ഫരിദ, അബ്ദുൽ ഫാരിഖ് , റഹ്ബാനൂൽ ഹംന. മരുമക്കൾ: ടി.എ. സലിം (കൊട്ടപ്പുറം), മുഹമ്മദ് ഖലിൽ (ഖത്തർ), നജ്മുന്നിസ , സബ്ന.
പാത്തുമോൾ ഹജ്ജുമ്മ താനൂർ പള്ളിപറമ്പ് റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ ഹജ്ജുമ്മ (68).സർക്കാർ തല ഗ്രൂപ്പിലാണ് ഹജ്ജിനു പോയത്. കബറടക്കം മക്കയിൽ നടക്കും. മക്കൾ: സാബിറ, ഹഫ്സത്ത്, സെമീർ, സെഹീർ. മരുമക്കൾ: കരീം (എസ്ടിയു ഓട്ടോ യൂണിയൻ മുനിസിപ്പൽ ട്രഷറർ ), ശിഹാബ്, ഹബീബ, റെയ്സ.
ഉസ്മാൻ ഹജ്ജ് തീർഥാടകൻ മലപ്പുറം വെന്നിയൂർ വാളക്കുളം പാറമ്മൽ പള്ളിക്കടുത്ത് താമസിക്കുന്ന കരുമ്പിൽ ഉസ്മാൻ (67) മിനയിലാണ് അന്തരിച്ചത്. സർക്കാർ ഹജ്ജ് ഗ്രൂപ്പ് വഴി വന്നതായിരുന്നു. ഭാര്യാ സഹോദരൻ ഇബ്രാഹിം പൊക്കശേരിയും ഹജ്ജിന് ഒരുമിച്ചുണ്ടായിരുന്നു. ഭാര്യ: ഉമ്മാച്ചു കരുമ്പിൽ. മക്കൾ: മുഹമ്മദ് റഫീഖ്, നൗഷാദ് കരുമ്പിൽ, സുമയ്യ. മരുമക്കൾ: ഹഫ്സ, ആത്തിക്ക, അഷ്റഫ്. സഹോദരങ്ങൾ: ഉമർ, അലി.
ഖൈറുന്നീസ ആലയിൽ കെ. കണ്ണപുരം സിദിഖ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പി.വി.ഹംസകുഞ്ഞിയുടെ ഭാര്യ ഖൈറുന്നീസ ആലയിൽ (57) ആണ് മരിച്ചത്. സർക്കാർ ക്വാട്ടയിൽ ഹജ്ജിന് ഈ മാസം ഏഴിന് പോയതാണ്. കഴിഞ്ഞ 17ന് അറഫയിൽ നിന്ന് മിനയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
അറഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കബറടക്കം മക്കയിൽ നടത്തി. മക്കൾ: എ. റയീസ് (പോപ്പുലർ ഹാർഡ്വേർസ് ആൻഡ് പെയിന്റ്സ്), റസിയ, റിയാസ്, റമീസ് (ദുബായ്), റംസിയ, റാസി, റംഷാദ് (ദുബായ്). മരുമക്കൾ: നൗഷാദ്, മുജീബ് (അബുദാബി), റദീഹ, അഫ്സീറ, ബുസ്താന.സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ് കുഞ്ഞി (ലിബർട്ടി), സുബൈർ, അബൂബക്കർ (അബുദാബി), പരേതരായ അബ്ദുള്ള, സൈനബ.
ഫാത്തിമ മലപ്പുറം ജില്ലയിലെ തിരൂർ തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഫാത്തിമ (66). ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: ഷംസുദീൻ, മുഹമ്മദ്, ശിഹാബുദീൻ, ഫൗസിയ,ആഷിഖ്. മരുമക്കൾ: സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്സിന .
അലവിക്കുട്ടി തിരൂർ നോർത്ത് മുത്തൂരിലെ കാവുങ്ങപ്പറമ്പിൽ അലവിക്കുട്ടി (70). ഭാര്യ കദീജയോടൊപ്പമാണ് ഹജ്ജിന് പോയത്. കബറടക്കം മക്കയിൽ നടക്കും. മക്കൾ: ഫിറോസ്, ഫവാസ്, ഫായിസ്, ആയിഷ ഫർസിൻ. മരുമക്കൾ: ഷഹനാസ്, ഷാദിയ, റിൽഷാന.
എൻ.പി. മുസ്തഫ ഹജ്ജിനോടനുബന്ധിച്ചു ജുമ്രയിൽ കല്ലെറിയൽ കർമം നടത്തവെ മലയാളി കുഴഞ്ഞുവീണു മരിച്ചു. പാവറട്ടി പുതുമനശേരിയിൽ താമസിക്കുന്ന നാലകത്ത് എൻ.പി. മുസ്തഫ (70)യാണ് മരിച്ചത്. ഈ മാസം ആറിനാണ് ഭാര്യ റസിയയുമൊത്ത് സർക്കാർക്വാട്ടയിൽ മക്കയിലേക്കു പോയത്. മക്കൾ: മുർഷിദ്, മിർസാ, ഫർസ. മരുമക്കൾ: ഈശാന, ആരിസ്, തഹ്സി.