മുന്നണിവിടണമെന്ന അഭിപ്രായം ഉയർന്നിട്ടില്ല: സിപിഐ
Friday, June 21, 2024 3:21 AM IST
തൊടുപുഴ: സിപിഐ മുന്നണിവിടണമെന്ന അഭിപ്രായം ജില്ലാ കൗണ്‍സിലിൽ ഉണ്ടായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാർ. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ ആഴത്തിൽ പഠിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളാണ് യോഗം ചർച്ച ചെയ്തത്. കേരള കോണ്‍ഗ്രസ്-എമ്മുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും സലിംകുമാർ പറഞ്ഞു.