വിവേക് എക്സ്പ്രസ് ഇനി ആഴ്ചയിൽ എല്ലാദിവസവും
Friday, June 21, 2024 3:21 AM IST
കൊല്ലം: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ ഓടുന്ന വിവേക് എക്സ്പ്രസ് ട്രെയിൻ (സൂപ്പർ ഫാസ്റ്റ്) ഇനി ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം.
ദിബ്രുഗഡ്-കന്യാകുമാരി റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ആഴ്ചയിൽ അഞ്ച് ദിവസമാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രതിദിന സർവീസ് ആകുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.