കേരഫെഡ് 735 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: ഈ സാന്പത്തിക വർഷം മേയ് 30 വരെ കേരഫെഡ് നേരിട്ടും വിവിധ ഏജൻസികൾ മുഖേനയുമായി കർഷകരിൽ നിന്നും 735 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി പി.പ്രസാദ്. നിലവിൽ 136 സംഭരണ കേന്ദ്രങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.