സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ചുവപ്പുനാടകളില്ലെന്ന്
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ചുവപ്പുനാടകളില്ലെന്ന് മന്ത്രി ആർ.ബിന്ദു.
കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകണമെന്നതാണു സർക്കാരിന്റെ നിലപാട്. അറിവു പരിവർത്തനം ചെയ്യുന്നതിനാണു പ്രാധാന്യം നൽകുന്നത്. അത്തരം കോഴ്സുകൾ തുടങ്ങുന്നതിന് ഏത് ഏജൻസി വന്നാലും സ്വാഗതം ചെയ്യും.
കേരളത്തെ ഇന്റർനാഷണൽ നോളജ് ഹബ്ബാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.