മാസപ്പടി കേസിൽ ഹൈക്കോടതി; മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ്
Wednesday, June 19, 2024 2:05 AM IST
കൊച്ചി: സിഎംആര്‍എല്‍ കമ്പനിയുള്‍പ്പെട്ട മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയന് ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഉത്തരവ് റദ്ദാക്കി പുനഃപരിശോധനയ്ക്കായി പരാതി വീണ്ടും വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്കു തിരിച്ചയയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.