കരുവന്നൂർ കേസ് പി.ആര്. അരവിന്ദാക്ഷന് ഇടക്കാല ജാമ്യം
Wednesday, June 19, 2024 2:05 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പത്തു ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്ന അരവിന്ദ് കേജരിവാള്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അരവിന്ദാക്ഷന്റെ അഭിഭാഷകന് വാദിച്ചത്.
ഈ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ജാമ്യം ്അനുവദിച്ചത്. കരുവന്നൂര്‍ കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്. നേരത്തേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.