സഞ്ജുവിന്റെ വീഡിയോകൾ നീക്കം ചെയ്തു
Wednesday, June 19, 2024 1:31 AM IST
ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് വീണ്ടും തിരിച്ചടി. സഞ്ജുവിന്റെ പേജില്‍നിന്നു വീഡിയോകള്‍ യൂട്യൂബ് നീക്കംചെയ്തു.
മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യൂട്യൂബിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായി നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സാമൂഹികസേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും. 15 ദിവസത്തെ സാമൂഹികസേവനം 11നാണ് ആരംഭിച്ചത്. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.
യൂട്യൂബില്‍ നാലു ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.