ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതിയുടെ ഹര്‍ജി മാറ്റി
Wednesday, June 19, 2024 1:31 AM IST
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രതി സന്ദീപ് നല്കിയ ഹര്‍ജി ഹൈക്കോടതി 21ന് പരിഗണിക്കാന്‍ മാറ്റി.
അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണു ഹര്‍ജി മാറ്റിയത്.