ഇനി കോളനിയില്ല; സർക്കാർ ഉത്തരവിറങ്ങി
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: പട്ടികവിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകൾക്കു കോളനി, സങ്കേതം, ഊര് തുടങ്ങിയ പേരുകൾ നൽകുന്നത് ഒഴിവാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. പട്ടികജാതി, പട്ടികവർഗ ക്ഷേമമന്ത്രി കെ. രാധാകൃഷ്ണന്റെ നിർദേശ പ്രകാരമാണ് ഈ ഉത്തരവിറക്കിയത്.
കോളനി തുടങ്ങിയ പേരുകൾ അവമതിപ്പിനു കാരണമാകുന്നതിനാൽ പരിഷ്കരിക്കണമെന്നു പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താത്പര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാം.