ഉപതെരഞ്ഞെടുപ്പ്: മത്സരത്തിനില്ല, പ്രചാരണത്തിനിറങ്ങുമെന്ന് രമേഷ് പിഷാരടി
Wednesday, June 19, 2024 1:31 AM IST
കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും നടനും സംവിധായകനുമായ രമേഷ് പിഷാരടി.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: “നിയമസഭാ ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാകും.”