കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
1493881
Thursday, January 9, 2025 6:37 AM IST
കൊല്ലം: കുന്നത്തൂർ ഐവർകാലയിൽ കാട്ടുപന്നി ആക്രമണത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അടൂർ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ഐവർകാല വേമ്പനാട്ട് കിഴക്കതിൽ വീട്ടിൽ വി. ആർ. അനിലിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വീടിന് സമീപത്തുള്ള ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഓടിവന്ന കാട്ടുപന്നി അനിലിനെ കുത്തി പരിക്കേല്പിച്ചത്. കുന്നത്തൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്യംമൂലം ജനജീവിതം ദുസഹമായിരിക്കുകയാണ്.