സമര വാർഷികം ആ​ഘോ​ഷ​മാ​ക്കാ​ന്‍ സമര സമിതി തീരുമാനം

പി. ​സ​നി​ല്‍​കു​മാ​ര്‍

അ​ഞ്ച​ല്‍: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ അ​രി​പ്പ​യി​ല്‍ ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി കൈ​യേ​റി ന​ട​ത്തി വ​രു​ന്ന സ​മ​രം 13 വ​ര്‍​ഷം പി​ന്നി​ടു​ന്നു.

കു​ത്ത​ക പാ​ട്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ത​ങ്ങ​ള്‍​കു​ഞ്ഞ് മു​സ​ലി​യാ​രി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ തി​രി​ച്ചു​പി​ടി​ച്ച ഭൂ​മി​യി​ലാ​ണ് 2012 ല്‍ ​ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ആ​രം​ഭി​ച്ച​ത്.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, കു​മ്മ​നം രാ​ജേ​ശേ​ഖ​ര​ന്‍, സു​രേ​ഷ് ഗോ​പി ഉ​ള്‍​പ്പെടെ ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​മെന്യേ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ സ​മ​ര​ഭൂ​മി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജീ​വ​നോ​പാ​ധി എ​ന്ന നി​ല​യി​ല്‍ സ​മ​ര​ഭൂ​മി​യി​ല്‍ നെ​ല്‍​കൃ​ഷി ഉ​ള്‍​പ്പ​ടെ സ​മ​ര്‍​ക്കാ​ര്‍ കൃ​ഷി ചെ​യ്തി​രു​ന്നു.

അ​ന്ന് എം​എ​ല്‍​എ ആ​യി​രു​ന്ന കെ. ​രാ​ജു നേ​രി​ട്ടെ​ത്തി​യാ​ണ് നെ​ല്‍​കൃ​ഷി​ക്ക് വി​ത്തു​പാ​കി​യ​ത്. ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​ന്ന നെ​ല്ല് മ​ര​ച്ചീ​നി, പ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കൃ​ഷി വി​ള​ക​ള്‍ പ്ര​ദേ​ശ​ത്ത് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ സ​മ​ര ഭൂ​മി​യി​ലെ കൃ​ഷി​ക്ക് പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തു​വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു. സ​മ​ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ത​മ്മി​ല്‍ പ​ല​ത​വ​ണ സം​ഘ​ര്‍​ഷ​വും ഏ​റ്റു​മു​ട്ട​ലും ഉ​ണ്ടാ​യി. സ​മ​ര​ഭൂ​മി​യി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​ലി​യ ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും ന​ട​ന്നു. അ​രി​പ്പ ഭൂ​സ​മ​രം 13 വ​ര്‍​ഷം പി​ന്നി​ടു​ന്പോ​ൾ നി​ര​വ​ധി ഒ​ത്തു​ത്തീ​ര്‍​പ്പ് ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു. എ​ന്നാ​ല്‍ ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല.

പു​ന​ലൂ​ര്‍ എം​എ​ല്‍​എ കെ. ​രാ​ജു മ​ന്ത്രി​യാ​യി​രി​ക്കെ ച​ര്‍​ച്ച ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ വാ​ക്കോ​ള​മെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം പി.​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്ത് മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, ജെ. ​ചി​ഞ്ചു റാ​ണി എ​ന്നി​വ​രും ഉ​ന്ന​ത റ​വ​ന്യൂ അ​ധി​കൃ​ത​രും സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തി ഒ​ത്തു​തീ​ര്‍​പ്പി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ​യാ​ണ് സ​മ​ര​ത്തി​ന്‍റെ 13-ാം വാ​ര്‍​ഷി​കം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഉ​ള്‍​പ്പെടെ എ​ത്തി​ച്ച് ആ​ഘോ​ഷ​മാ​ക്കാ​ന്‍ ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി തീ​രു​മാ​നി​ച്ച​ത്.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു ഭൂ​സ​മ​രം അ​രി​പ്പ​യി​ല്‍ ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​വ​സാ​നി​പ്പി​ച്ചു. അ​തേ​സ​മ​യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ത​ദ്ദേ​ശീ​യ ഭൂ​സ​മ​രം തു​ട​രു​ക​യാ​ണ്.