വാഹനാപകടത്തിൽ തീർഥാടകൻ മരിച്ചു
1493630
Wednesday, January 8, 2025 10:17 PM IST
പുനലൂർ : കൊല്ലം തിരുമംഗലം ദേശീയപാതയിൽ മിനി പമ്പയിൽ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. ചെന്നൈ പോരൂർ സ്വദേശി മദൻകുമാറാണ് (28) മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം.
ശബരിമല തീർഥാടനം കഴിഞ്ഞു തിരികെ പുനലൂരിലെത്തി മിനി പമ്പയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനായി നടക്കുമ്പോളാണ് അപകടം. പുനലൂരിൽ നിന്നും തമിഴ്നാട് ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിനു കാരണമായത് .
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.