ആ​യൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​യൂർ തേ​വ​ന്നൂ​ർ പ​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ ചി​ത്ര​ജ​കു​മാ​റാ​ണ് (60) മ​രി​ച്ച​ത്.

തേ​വ​ന്നൂ​രി​ൽവ​ച്ച് ബ​സി​ൽ ക​യ​റു​ക​യും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​യൂരി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചശേ​ഷം ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് ​കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കി​ല​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം.