പ്ലാക്കാട് പബ്ലിക് ലൈബ്രറിയിൽ ബാലോത്സവം നടത്തി
1493013
Monday, January 6, 2025 6:16 AM IST
കൊട്ടിയം: പഞ്ചായത്ത് നേതൃസമിതിയുടെയും ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെയും അഭിമുഖ്യത്തിൽ പഞ്ചായത്ത് തല ബാലോത്സവം പ്ലാക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്നു. പഞ്ചായത്ത് നേതൃത്വ സമിതി കൺവീനറും ലൈബ്രറി പ്രസിഡന്റുമായ എം. സുഭാഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിനിലാൽ ബാലോത്സവം ഉദ്ഘാടനം ചെയ്തു.
കവി സി.വി. പ്രസന്നകുമാർ, പഞ്ചായത്തംഗം ആർ. കലാദേവി, പി. പ്രശോഭ, ഡി.അജിത് കുമാർ, സ്വാഗത സംഘം ചെയർമാൻ എസ്. ജയൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് പഞ്ചായത്തല കൺവീനർ എം. സുഭാഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.