ഓട നിറഞ്ഞ് മലിന ജലം പുരയിടത്തില്‍ കെട്ടിക്കിടക്കുന്നതായി പരാതി
1493497
Wednesday, January 8, 2025 6:27 AM IST
പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം നടക്കുന്നതിനാൽ പത്തനാപുരം നെടുംപറമ്പ് ജംഗ്ഷനിലെ ഓട നിറഞ്ഞ് മലിനജലം പുരയിടത്തില്‍ കെട്ടിക്കിടക്കുന്നു.
പത്തനാപുരം നടുക്കുന്ന് എസ്കെ മന്‍സിലില്‍ ലത്തീഫ് ഖാന് ആണ് 'കരുതലും കൈത്താങ്ങും' പത്തനാപുരം താലൂക്ക്തല അദാലത്തില്‍ ഇതുസംബന്ധിച്ച് പരാതിയുമായെത്തിയത്.
പലതവണ പരാതി നല്‍കിയിട്ടും നന്നാക്കാന്‍ നടപടിയുണ്ടായില്ല.
സ്വന്തം ചെലവില്‍ നിരവധി തവണ ഓട വൃത്തിയാക്കിയെന്നും മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ഭൂമി ഉപയോഗശൂന്യമായി കിടക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഇടപെട്ട മന്ത്രി ജെ. ചിഞ്ചുറാണി പ്രശ്നപരിഹാരത്തിന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.