ബള്‍ക്ക് മില്‍ക്ക് കൂളര്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കില്ല
1493490
Wednesday, January 8, 2025 6:21 AM IST
കൊല്ലം: അയണിവേലികുളങ്ങര ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തേണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം മില്‍മ മേഖല മാനേജര്‍ക്ക് നിര്‍ദേശം നല്കി. സംഘം പ്രസിഡന്റ് പി. സദാനന്ദന് അദാലത്തിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഫെബ്രുവരി ഒന്നു മുതല്‍ കൂളറിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി സംഘത്തിന് തിരുവനന്തപുരം മേഖലാ യൂണിയൻ കത്ത് നൽകിയിരുന്നു.
3000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ബിഎംസിസിയില് മാസങ്ങളായി 50 ശതമാനത്തില്‍ താഴെ പാല് മാത്രമാണ് ശീതീകരിച്ചിരുന്നത്. പാല് സംഭരണത്തില്‍ കുറവുണ്ടായതിനാൽ ശീതീകരണച്ചെലവ് അധികരിച്ചതിനാലായിരുന്നു തീരുമാനം.