ഗ്രന്ഥശാലകൾ ഗ്രാമത്തിന്റെ ദേവാലയം: വി.എം. സുധീരൻ
1493487
Wednesday, January 8, 2025 6:21 AM IST
പന്മന: ഗ്രന്ഥശാലകള്‍ ഗ്രാമത്തിന്റെ ദേവാലയങ്ങളാണെന്നും പ്രദേശത്തെ നന്മയിലേക്ക് കൊണ്ടുപോകുന്നയിടങ്ങളാണ് ഗ്രാമീണ വായനശാലകളെന്നും നിയമ സഭ മുന്‍ സ്പീക്കര്‍ വി.എം. സുധീരന്. പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ 72ാം വാര്ഷികാഘാഷത്തോടനുബന്ധിച്ച് നടക്കുന്ന നാടക സന്ധ്യ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്. ഇന്നും പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ നിരവധിയുണ്ട്. വായനയിലൂടെ മനസിന്റെ ശുദ്ധീകരണമാണ് നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് എല്ലാ വായനശാലകളിലും കൃഷിയെ പ്രോത്സാഹിപ്പിച്ചാല്‍ വിഷമയമില്ലാത്ത പച്ചക്കറികള്‍ നമ്മുടെ നാട്ടില്‍ തന്നെ വിളവെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷനായി. സുജിത് വിജയന്‍പിള്ള എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ പ്രതിഭകളെ ആദരിച്ചു. ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍, സുരേഷ് പാലക്കോട്ട്, ഗ്രന്ഥശാല സെക്രട്ടറി കെ. ഹൃദയകുമാര്‍, ടി. ബിജു എന്നിവര്‍ പ്രസംഗിച്ചു.
11 വരെ സാംസ്കാരിക സമ്മേളനങ്ങളും രാത്രി 7.45 മുതല്‍ പ്രമുഖ നാടക സംഘങ്ങളുടെ നാടകങ്ങളും അവതരിപ്പിക്കും. നാടകം കാണാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ സമ്മാനങ്ങളും നല്‍കും