കുരിയാട്ടുമലയിലെ 25 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പട്ടയമായി
1493495
Wednesday, January 8, 2025 6:27 AM IST
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്ത് കുരിയാട്ടുമലയിലെ 25 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്കാരമായി പട്ടയം ലഭിച്ചു. 'കരുതലും കൈത്താങ്ങും' പത്തനാപുരം താലൂക്ക് അദാലത്തിലാണ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പട്ടയം കൈമാറിയത്.
പട്ടികവര്‍ഗ വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന 'മോഡല്‍ കോളനി'കളില്‍ ഇടം പിടിച്ച കുരിയാട്ടുമലയില് 25 കുടുംബങ്ങള്‍ക്ക് കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് വഴി വീടുകള്‍ നിര്‍മിച്ചിരുന്നു.
2024 മെയ് 10ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം ഭൂമി സര്‍വേ ചെയ്ത് പ്ലോട്ടുകളായി വിഭജിച്ച് പട്ടയം തയാറാക്കുകയായിരുന്നു. ഈ പട്ടികയില്‍ ഇടം പിടിച്ചവര്‍ക്കാണ് പട്ടയം കൈമാറിയത്.