പുനലൂര്‍ സോമരാജന് പുരസ്കാരം സമ്മാനിച്ചു
1493008
Monday, January 6, 2025 6:16 AM IST
കൊല്ലം: ചെന്നൈ കേന്ദ്രമായുള്ള ആശ്രയം ഫൗണ്ടേഷന് മലയാളി മാര്‍കഴി മഹോത്സവ ഭാഗമായുള്ള 'ആശ്രയദീപം പുരസ്കാരം' ഗാന്ധിഭവന് അഭയകേന്ദ്രങ്ങളുടെ സ്ഥാപകന്‍ പുനലൂര്‍ സോമരാജന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മാനിച്ചു.
15,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. ചെന്നൈ ആശാന് മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗോകുലം ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗോകുലം ഗോപാലന്,
എവിഎ ഗ്രൂപ്പ് (മെഡിമിക്സ്) മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ്, ശ്യാമള ജയപ്രകാശ്, എം. നന്ദഗോവിന്ദ്, ഇ. രാജേന്ദ്രന്, വി.സി. പ്രവീണ്‍, എം.കെ. ജനാര്ദ്ദനന്, പി.എ. സുരേഷ് കുമാര്‍, എസ്. സന്തോഷ് കുമാര്‍, ഗാന്ധിഭവന് സിഇഒ ഡോ. വിന്‍സന്റ് ഡാനിയേൽ തുടങ്ങിയവര്‍ പങ്കെടുത്തു.