അ​ഞ്ച​ല്‍: നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള​മൊ​ട്ടാ​കെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി.

ക​ണ്ണം​കോ​ട് എം​ടി യു​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പ​ദ്ധ​തി​യി​ലൂ​ടെ ന​ല്‍​കു​മെ​ന്നും നാ​ളി​കേ​ര ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ തെ​ങ്ങ് ക​യ​റ്റ യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദും, തെ​ങ്ങി​ന്‍ തൈ​ക​ളു​ടെ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​അം​ബി​കാ​കു​മാ​രി​യും, വ​ളം വി​ത​ര​ണം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗീ​താ​കു​മാ​രി​യും നി​ര്‍​വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം. ​മു​ര​ളി, മി​നി ദാ​നി​യേ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു സി. ​ചാ​ക്കോ, അ​സീ​ന മ​നാ​ഫ്, അ​മ്പി​ളി, ബി​ന്ദു​ലേ​ഖ, ശോ​ഭ​ന, ക​ര്‍​ഷ​ക സ​മി​തി സെ​ക്ര​ട്ട​റി പി. ​ദി​ലീ​പ്, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ജ​ന ജെ. ​മ​ധു, ക​ണ്ണം​കോ​ട് സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ശാ​ലി​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.