പാ​രി​പ്പ​ള്ളി: കി​ഴ​ക്ക​നേ​ല കി​ഴ​ക്ക് ശ്രീ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ലെ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ ക​ര​യോ​ഗ അം​ഗ​ങ്ങ​ൾ​ക്കും ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ​മ്പൂ​ർ​ണ അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.

സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് ഓ​പ്പ​ണിം​ഗ്, അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​നു​മാ​യി കാ​ർ​ഡ് വി​ത​ര​ണം, സ്ത്രീ​ക​ൾ​ക്ക് മൂ​ന്നു​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ കാ​ൻ​സ​ർ ചി​കി​ത്സ സ​ഹാ​യ അ​ക്കൗ​ണ്ട്, യു​വ​തി യു​വാ​ക്ക​ൾ​ക്ക്പ്ര​ത്യേ​ക അ​ക്കൗ​ണ്ട് എ​ന്നീ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു.

പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി നി​ർ​വ​ഹി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, ഭ​ര​ണ​സ​മി​തി അം​ഗം വി​ജ​യ​ൻ പി​ള്ള,

ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ, കാ​ന​റാ ബാ​ങ്ക് മാ​നേ​ജ​ർ ര​മേ​ശ്, ജ​യ​ച​ന്ദ്ര ബാ​ബു, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വി​ഷ്ണു, സു​രേ​ഷ് ബാ​ബു, വൃ​ന്ദ, പ്ര​സ​ന്ന​കു​മാ​ർ, ബി. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള, കെ. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള, മി​നി കൃ​ഷ്ണ​ൻ, ശ​ശി​ധ​ര​ൻ പി​ള്ള, ബൈ​ജു ഉ​ണ്ണി​ത്താ​ൻ, ര​മ്യ അ​നി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.