അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1493314
Tuesday, January 7, 2025 10:21 PM IST
ചവറ : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പന്മന കളരി സാധു നിവാസില്‍ ജോസ് പി. ഡിക്രൂസിന്റെയും റോസിയുടെയും മകന് ജോണ്‍ ഡിക്രൂസ് (32) ആണ് മരിച്ചത്.
കഴിഞ്ഞ ആറിനു വൈകുന്നേരം മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പോകുന്നതിനിടയില്‍ കല്ലേലിഭാഗത്തുവച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു തലക്ക് മാരകമായി പരിക്കേറ്റ ജോണിനെ സമീപത്തുള്ളവര്‍ ഉടന്‍ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി വരുന്നതിനിടയില്‍ ഇന്നലെ ഉച്ചയോടെ അന്ത്യം സംഭവിച്ചു.
ഭാര്യ: മാര്‍ട്ടീന എസ്. ജോയി. മകൾ: അമേലിയ ജോണ്‍.ശവസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് പള്ളി സെമിത്തേരിയില്‍ .