കൊ​ല്ലം: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലെ 33 സ്ഥ​ല​ങ്ങ​ളി​ൽ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലെ 551 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മ​ദ്യ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​ത്തി​യ ര​ണ്ട് സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​ലൂ​ഷ​ൻ
സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നി​കു​തി​യ​ട​യ്ക്കാ​ത്ത ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി.

കൊ​ല്ലം വെ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വെ​ള്ള​യി​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ങ്ക​ശേ​രി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. ഡ്രൈ​വ​ർ മു​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴി​യി​ലാ​യ കു​ട്ടി​ക​ളെ വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഡ്രൈ​വ​റാ​യ ഷ​മീ​ർ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ത​ന്നെ സ്കൂ​ളു​ക​ളി​ലെ​ത്തി​ച്ചു.

ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടു​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ളെ കൂ​ട്ടി​കൊ​ണ്ടു​വ​രാ​ൻ​പോ​യ സ്വ​കാ​ര്യ സ്കൂ​ളി​ലെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ സ്കൂ​ളി​ലെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ തെ​ക്കും​ഭാ​ഗം പോ​ലീ​സും പാ​രി​പ്പ​ള്ളി പോ​ലീ​സ് ഒ​രു വാ​ഹ​ന​വും പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് നി​കു​തി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ സ്കൂ​ളി​ലെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ എ​സി​പി​മാ​ർ മേ​ൽ​നോ​ട്ടം ന​ൽ​കി. ജി​ല്ല​യി​ലെ 33 സ്ഥ​ല​ങ്ങ​ളി​ലാ​യി സ്റ്റേ​ഷ​ൻ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളും ക​ണ്‍​ട്രോ​ൾ​റൂം വാ​ഹ​ന​ങ്ങ​ളും സ​ർ​പ്രൈ​സ് ചെ​ക്കിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. 15 ഇ​ൻ​സ്പെ​ക്ട​ർ​മാ​രും 40 എ​സ്ഐ​മാ​രു​മ​ട​ക്കം 150 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ദ്യ​പി​ച്ച് പി​ടി​യി​ലാ​യ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും, സ്കൂ​ൾ കൂ​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന്നും അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും നി​മ​യ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.