കൊ​ല്ലം: സി​റ്റി പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി ജി​യോ ടാ​ഗിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു. സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ മൂ​ന്നു സ​ബ് ഡി​വി​ഷ​നു​ക​ളി​ലേ​യും ഗു​ണ്ട​ക​ളെ ഉ​ൾ​പ്പ​ടെ ഫ​ല​പ്ര​ദ​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള ജി​യോ ടാ​ഗിം​ഗ് സം​വി​ധാ​ന​മാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ചൈ​ത്ര തെ​രേ​സ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ ബീ​ഗം ജി​യോ മാ​പ്പിം​ഗി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി പ്ര​തീ​പ് കു​മാ​ർ, കൊ​ല്ലം എ​സി​പി ഷെ​രീ​ഫ്, കെ​പി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു സി. ​നാ​യ​ർ, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി വി​മ​ൽ കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ജി​യോ ടാ​ഗിം​ഗ് സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​ഹീ​ർ, ജ്യോ​തി​ഷ്കു​മാ​ർ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ഈ ​സം​വി​ധാ​ന​ത്തി​ൽ ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളെ മാ​പ്പി​ൽ ടാ​ഗ് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ ക്ലി​ക്കി​ൽ നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ചേ​രാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗി​ന് വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്.

ഇ​തി​ൽ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ൾ, ബാ​ങ്കു​ക​ൾ, എ​ടി​എ​മ്മു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബീ​ച്ച്, പാ​ർ​ക്ക്, തി​യേ​റ്റ​ർ, പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ, ബ്ലാ​ക്ക് സ്പോ​ട്ടു​ക​ൾ, കോ​ള​നി​ക​ൾ, പ്ര​ധാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഏ​റ്റ​വും വേ​ഗ​ത്തി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ടാ​ഗിം​ഗ് സം​വി​ധാ​നം ത​യാ​റാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ന്‍റെ ഏ​തു മേ​ഖ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും സം​ശ​യ മു​ന​യി​ലു​ള്ള സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ അ​ടു​ത്തേ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് പോ​ലീ​സി​ന് സാ​ധി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ന​ഗ​ര​ത്തി​ലെ 1240 ലൊ​ക്കേ​ഷ​നു​ക​ളും 603 സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​യ സ്ഥി​രം കു​റ്റ​വാ​ളി​ക​ളേ​യു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മി​നും പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഈ ​സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ലൂ​ടെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഗു​ണ്ട​ക​ളെ ലൊ​ക്കേ​ഷ​നു​ക​ളി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഇ​വ​ർ ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്നു​ണ്ടോ എ​ന്ന​ത് ഉ​ൾ​പ്പ​ടെ വി​ല​യി​രു​ത്താ​ൻ ക​ഴി​യും. നി​ര​ന്ത​ര​മാ​യി ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കാ​ൻ ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക​രു​തു​ന്നു.

പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്പോ​ൾ ഏ​തെ​ങ്കി​ലും ഗു​ണ്ട സ്ഥ​ല​ത്ത് ഇ​ല്ലാ​യെ​ന്ന് പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ടാ​ൽ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ന്തു​ട​ർ​ന്ന് ഇ​വ​രെ ക​ണ്ടെ​ത്താ​നും സ്ഥ​ലം മാ​റി​യെ​ത്തു​ന്ന സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പോ​ലും കു​റ്റ​വാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ൾ എ​ളു​പ്പം ക​ണ്ടെ​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.