മഹാശിവരാത്രി: നൃത്തോത്സവം ഫെബ്രുവരി 25, 26 തീയതികളിൽ
1493498
Wednesday, January 8, 2025 6:27 AM IST
കൊല്ലം: ശാരദാമഠം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വേദാന്ത വിശ്വവിദ്യാലയ സഹകരണത്തോടെ വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെ ആചാര്യത്വത്തിൽ മഹാശിവരാത്രി 25, 26 തീയതികളിൽ ആഘോഷിക്കും.
ആഘോഷത്തിന്റെ മുന്നോടിയായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ പ്രാർഥനായോഗങ്ങൾ നടത്തും. ശ്രീനാരായണഗുരുവിന്റെ ജ്ഞാനാമൃതങ്ങൾ പ്രചരിപ്പിക്കാനായി രൂപം നൽകിയ "ശ്രീനാരായണ സുവർണ കമലത്തിനായി "ശിവപ്രസാദപഞ്ചകം" ജ്ഞാനാമൃതം പ്രമേയമാക്കി 25 ന് നൃത്തമത്സരം നടത്തും.
ഫെബ്രുവരി 26 ന് പുലർച്ചെ നാലുമുതൽ 24 മണിക്കൂർ നീളുന്ന മഹാശിവരാത്രിവ്രതം പി. സുദർശനനും തിലകം സുദർശനനും സംയുക്തമായി ഉദ്ഘാടനം ചെയ്യും. പ്രഭാതഭേരി, വേദമന്ത്രജപം, ശാന്തിഹവനം, ശിവ മഹിമാപഠനം, പ്രഭാഷണമാല, ധ്യാനം, മൗനവ്രതം,
ശിവസങ്കീർത്തനാലാപനം, മഹാമംഗളാരതി എന്നിവയോടെ ശാരദാമഠത്തിൽ നടക്കുമെന്ന് പ്രസിഡന്റ് സുധർമാ ശിവാനന്ദൻ ,വൈസ് പ്രസിഡന്റ് സന്തോഷ് നീരാവിൽ, സെക്രട്ടറി ഷീല നളിനാക്ഷൻ, അജിതകുമാരി, ആർ. രാജു, ജി. രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.