പ്രോഗ്രസീവ് ഗ്രന്ഥശാല നാടക സന്ധ്യ ആറു മുതൽ
1493019
Monday, January 6, 2025 6:20 AM IST
പന്മന: നാടക സന്ധ്യ ഒരുക്കി പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാല. ഗ്രന്ഥശാലയുടെ 72ാം വാര്ഷികാഘാഷത്തോടനുബന്ധിച്ചാണ് ആറ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. വിദ്വാന് എന്‍. മാധവന് നഗര്‍ കന്നിട്ടക്കടവില്‍ അഞ്ച് മുതല്‍ നാടക സന്ധ്യക്ക് തിരി തെളിയും.
അഞ്ചിന് വൈകുന്നേരം അഞ്ചിന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ വിളംബര ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ആറിന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടന സമ്മേളനം മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നിര്‍വഹിക്കും. രാത്രി 7.45 ന് നാടക സന്ധ്യക്ക് തുടക്കം കുറിച്ച് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം നാടകം അവതരിപ്പിക്കും.
ഏഴിന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സദസ് സി.ആര്. മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആശാന് കവിതകളുടെ നാടകീയത എന്ന വിഷയം അവതരിപ്പിക്കും. രാത്രി 7.45 ന് കടയ്ക്കാവൂര്‍ നടനസഭയുടെ റിപ്പോര്‍ട്ടര്‍ നാടകം. എട്ടിന് വൈകുന്നേരം ആറിന് കുമാരനാശാന് കവികളുടെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച.
രാത്രി 7.45 ന് കൊല്ലം ആവിഷ്കാരയുടെ സൈക്കിള്‍. ഒന്‍പതിന് വൈകുന്നേരം അഞ്ചിന് കേരള ചരിത്രത്തില്‍ വനിതകളുടെ പങ്ക് സെമിനാര്‍. രാത്രി 7.45 ന് ചിറയിന്‍കീഴ് അനുഗ്രഹയുടെ ചിത്തിര. പത്തിന് രാത്രി 7.45 ന് സാഹിതിയുടെ മുച്ചീട്ട് കളിക്കാരന്റെ മകള്‍.11 ന് വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനം എന്‍.കെ .പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും.
രാത്രി 7.45 ന് അനശ്വരയുടെ അന്നാ ഗാരേജ് നാടകം.നാടക സന്ധ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും നാടക സന്ധ്യയോടനുബന്ധിച്ച് പ്രിതഭകളെ ആദരിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.