കൊ​ല്ലം: പൊ​തു​സ്ഥ​ല​മാ​റ്റം ഓ​ൺ​ലൈ​ൻ മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കു​ക, സ്പെ​ഷ​ൽ റൂ​ൾ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക, സി​വി​ൽ ക്രി​മി​ന​ൽ കോ​ട​തി​ക​ളു​ടെ സം​യോ​ജ​നം ന​ട​പ്പി​ലാ​ക്കു​ക, വ​കു​പ്പി​ലെ ത​സ്തി​ക​ൾ സം​ര​ക്ഷി​ക്കു​ക, ജോ​ലി​ഭാ​ര​ത്തി​ന​നു​സ​രി​ച്ച് ത​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നീ
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​തി​ക​ൾ​ക്ക് മു​ന്നി​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു.

കൊ​ല്ല​ത്ത് സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി. ​ഗാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ജു, ച​വ​റ​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എ​സ്. ശ്രീ​കു​മാ​ർ, പ​ര​വൂ​രി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. ര​മ്യ​മോ​ഹ​ൻ, കു​ന്ന​ത്തൂ​രി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ. ര​തീ​ഷ് കു​മാ​ർ, പു​ന​ലൂ​രി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ബി​ജു ,പ​ത്ത​നാ​പു​ര​ത്ത് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഖു​ശി ഗോ​പി​നാ​ഥ്,

കു​ണ്ട​റ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​പ്രേം, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ​ൻ. മ​നോ​ജ്, ക​ട​യ്ക്ക​ലി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്.​ആ​ർ. സോ​ണി, ച​ട​യ​മം​ഗ​ല​ത്ത് ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​സ്. നി​സാം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.