നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകും
1493880
Thursday, January 9, 2025 6:37 AM IST
കൊട്ടാരക്കര: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഉദയ കിരൺ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ച് നൽകുന്ന വീടിന്റെ കല്ലിടീൽ കർമം സുധി ജബാർ, ക്ലബ് പ്രസിഡന്റ് അലക്സ് വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.
മുക്കൂട് സ്വദേശികളായ വിഷ്ണു - വിനീത ദമ്പതികൾക്കാണ് വീട് നിർമിച്ചു നൽകുന്നത്. കെ.ജി. പിള്ള, കെ.ജി. കൃഷ്ണകുമാർ, കോ ഓർഡിനേറ്റർ ഷാജി വിശ്വനാഥ്, വിപിൻകുമാർ, അരുൺ പ്രകാശ്, ഡോ. വർഗീസ് കയൽവാരത്ത്, അനൂപ് ജോൺ, അമീൻ ഷെരീഫ്, ചാൾസ് മാമൻ എന്നിവർ പങ്കെടുത്തു.