പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ പ്രവര്‍ത്തക സമ്മേളനം നാളെ
1493879
Thursday, January 9, 2025 6:37 AM IST
കൊല്ലം: കേരള വാട്ടര്‍ അഥോറിറ്റി പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ പ്രവര്‍ത്തക സമ്മേളനം 10 ന് രാവിലെ 10 ന് കൊല്ലം ജലഭവനില്‍ വാട്ടര്‍ സപ്ലൈ പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനിയര്‍ ആര്. രാജേഷ് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് പ്രസിഡന്റ് ഡി. സുന്ദരേശന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ. ഷംസുദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പെന്ഷന് പരിഷ്കരണ നിരാഹാര സമരത്തില്‍ നിരാഹാരം അനുഷ്ഠിച്ച സംസ്ഥാന സെക്രട്ടറി ബാബുരാജിനെ ആദരിക്കും.
ജി. ബ്ലെയ്സി, വി. വിമലന്, ബി. രാജേന്ദ്രന് പിള്ള, വി.എസ്. സുലേഖ, കെ. രവിദാസ്, ജെ. പ്രശാന്തന്, വൈ.എ. സലാം, എന്‍. രാമകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.