അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ കോ​മ​ള​ത്ത് ഷീ​റ്റ് പു​ര കു​ത്തി​ത്തു​റ​ന്ന് വ​ന്‍ ക​വ​ര്‍​ച്ച. 250 കി​ലോ​യി​ല​ധി​കം വ​രു​ന്ന റ​ബ​ര്‍ ഷീ​റ്റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. കോ​മ​ളം മ​നു ഭ​വ​നി​ല്‍ എം.​എ​സ്. അ​നു സ്ലോ​ട്ട​റി​നെ​ടു​ത്ത ഒ​രേ​ക്ക​ര്‍ റ​ബ​ര്‍ പു​ര​യി​ട​ത്തി​നു​ള്ളി​ലെ ഷീ​റ്റ് പു​ര കു​ത്തി​ത്തു​റ​ന്നാ​ണ് ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന ഷീ​റ്റു​ക​ള്‍ മോ​ഷ്ടി​ച്ച​ത്.

രാ​വി​ലെ റ​ബ​ര്‍ പാ​ല്‍ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഷീ​റ്റ് പു​ര​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യെ പോ​ലീ​സ് സം​ഘം തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. അ​ഞ്ച​ല്‍, ഏ​രൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പോ​ലീ​സി​ന് പു​റ​മെ റൂ​റ​ല്‍ ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ അ​ട​ക്കം എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.