ഉമാ മഹേശ്വരസ്വാമി ക്ഷേത്രത്തിൽ പൊങ്കാല 13 ന്
1493870
Thursday, January 9, 2025 6:33 AM IST
കൊല്ലം: ഉമാ മഹേശ്വരസ്വാമി ക്ഷേത്രത്തിൽ 13-ന് രാവിലെ 8.30 ന് പൊങ്കാല നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊങ്കാല ഉത്സവം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഉത്സവക്കമ്മിറ്റി രക്ഷാധികാരി ആർ. പ്രകാശൻപിള്ള അധ്യക്ഷത വഹിക്കും. എസ്. രമേശ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ബ്രഹ്മയുഗം മാത്യൂസ്, മങ്ങാട് സുബിൻ നാരായൺ എന്നിവർ പ്രസംഗിക്കും.
തുടർന്ന് ഭണ്ഡാര അടുപ്പിൽനിന്ന് അഗ്നി പകരുന്നതോടെ പൊങ്കാലതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രാങ്കണത്തിലും ചാമക്കട റോഡിന്റെ ഇരുവശങ്ങളിലുമാണ് ധനപ്പൊങ്കാല ഇടാൻ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
തുടർന്ന് അന്ന ദാനം നടക്കും. ഉത്സവ ഭാഗമായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഫോൺ: 8891291291, 7736606600 .
പത്രസമ്മേളനത്തിൽ ശ്രീഉമാമഹേശ്വരസ്വാമി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ സ്വാമി നാഥൻ ശരവണഭവൻ, രക്ഷാധികാരികളായ എസ്. രാമാനുജം, എസ്. രാധാകൃഷ്ണൻ, ക്ഷേത്രം കൺവീനർ ബ്രഹ്മയുഗം മാത്യൂസ്, മങ്ങാട് സുബിൻ നാരായൺ, ടി. പ്രതാപൻ എന്നിവർ പങ്കെടുത്തു.