കലയപുരത്ത് ആധുനിക മാർക്കറ്റിന് ഭരണാനുമതി
1493876
Thursday, January 9, 2025 6:36 AM IST
കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ കലയപുരത്ത് ആധുനിക മാർക്കറ്റ് നിർമിക്കുന്നതിന് 1.5 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല.
മാർക്കറ്റിന്റെ ഭാഗമായി രണ്ട് കെട്ടിടങ്ങൾ നിർമിക്കും. ആദ്യ കെട്ടിടത്തിന് 1800 ചതുരശ്ര അടി വിസ്തൃതി ഉണ്ടാകും. 11 കടമുറികൾ ഈ കെട്ടിടത്തിൽ ക്രമീകരിക്കും. 760 ചതുരശ്ര അടിയിൽ നിർമിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിൽ അഞ്ച് മത്സ്യ സ്റ്റാൾ, രണ്ട് മാംസ സ്റ്റാൾ എന്നിവ പ്രവർത്തിക്കും.
ആധുനിക മത്സ്യ-മാംസ കട്ടിംഗ് ട്രേകൾ, മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവയും സ്ഥാപിക്കും. തറ പൂർണമായും ഇന്റർലോക്ക് പാകും. ചന്തയിൽ നിന്നുള്ള മാലിന്യത്തിന്റെ സംസ്കരണവും സാധ്യമാക്കും.