ബിഎംജിഎച്ച്എസിൽ എസ്പിസി ക്യാമ്പ് സംഘടിപ്പിച്ചു
1493875
Thursday, January 9, 2025 6:36 AM IST
കുളത്തൂപ്പുഴ: ബിഎംജിഎച്ച്എസ്എസ്പിസി ക്യാമ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഷൈജു,ഷാഹുൽ ഹമീദ്, എസ്പിസി ഗാർഡിയൻ പ്രസിഡന്റ് സാനു ജോർജ്,
ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, പഞ്ചായത്തംഗം സന്തോഷ്കുമാർ, പിടിഎ അംഗം എ.എസ്. നിസാം, നോഡൽ ഓഫീസർ സിദ്ദിഖ്, ഡ്രിൽ ഇൻസ്ട്രക്ടർ വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കുമാരി ബഹിയ ഫാത്തിമ, സംസ്ഥാന സ്കൂൾ കായികമേളയിൽ വോളിബോൾ ടീം അംഗങ്ങളായ ജൂണിയർ കേഡറ്റുകൾ സാധിക സന്തോഷ്, അൽസിയാൻ എന്നിവരെ അനുമോദിച്ചു. സിപിഒ റോജി വര്ഗീസ്, എസിപിഒ ലീനാമോൾ, അനിത തോമസ് എന്നിവർ നേതൃത്വം നൽകി.
മൊബൈൽ അഡിക്ഷൻ ബോധവത്കരണ ക്ലാസ്, ട്രാഫിക് നിയമ പരിശീലനം, ഫിസിക്കൽ ട്രെയിനിംഗും പരേഡും സംഘടിപ്പിച്ചു. വനം മ്യൂസിയ സന്ദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ക്യാന്പിന് ഭാഗമായിരുന്നു.