കുരുവമ്പലത്ത് തീപിടിത്തത്തിൽ ഗോഡൗൺ കത്തിനശിച്ചു
1494103
Friday, January 10, 2025 5:31 AM IST
കുരുവമ്പലം: കുരുവമ്പലം സ്കൂളിന് സമീപം വൻ തീപിടിത്തം. സ്കൂളിന് സമീപത്തെ ഫ്രൂട്ട്സ് കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ ശ്രമകരമായാണ് തീ അണച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല.