മ​ഞ്ചേ​രി: മ​ഞ്ചേ​രി മു​ള്ള​മ്പാ​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ന​ല്‍​കി​യി​ട്ടും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്താ​നോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നോ ത​യാ​റാ​കാ​ത്ത​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ്ര​ദേ​ശ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്ന​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

വ​രി​യാ​ലി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം സി​സി ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ച്ച നാ​ട്ടു​കാ​ര്‍​ക്ക് മോ​ഷ്ടാ​വി​നെ സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ ല​ഭി​ച്ചു. മു​ള്ള​മ്പാ​റ​യി​ലെ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​യി​രു​ന്നു അ​ത്. മ​ഞ്ചേ​രി​യി​ലെ തു​ണി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന ഇ​യാ​ള്‍ സ്ഥ​ല​ത്തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ച വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി.

യു​വാ​വി​ന്‍റെ പേ​രി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​ക്ക് പ്ര​തി റൂ​മി​ല്‍ എ​ത്തി​യ​താ​യി ലോ​ഡ്ജ് ഉ​ട​മ നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ഉ​ട​ന്‍ കൗ​ണ്‍​സി​ല​ര്‍ ടി.​എം. നാ​സ​ര്‍ മ​ഞ്ചേ​രി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​പ്പോ​ള്‍ നൈ​റ്റ് പ​ട്രോ​ളിം​ഗ് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ നൈ​റ്റ് പ​ട്രോ​ളിം​ഗി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​സ്ഐ​യോ​ട് വി​വ​രം പ​റ​ഞ്ഞു. വ​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് എ​ത്തി​യി​ല്ല. വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ വ​രാ​നാ​കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഒ​രു പ്ര​ദേ​ശ​ത്തെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന പ്ര​ശ്ന​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും പോ​ലീ​സ് ഗൗ​നി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ഇ​തി​നി​ടെ യു​വാ​വ് ത​ന്‍റെ വ​സ്ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് നേ​രം പു​ല​രു​വോ​ളം മ​ഞ്ചേ​രി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പൊ​തു​ജ​ന​ത്തി​ന്‍റെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യ നി​യ​മ​പാ​ല​ക​ര്‍ കാ​ണി​ച്ച അ​നാ​സ്ഥ തീ​ര്‍​ത്തും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.