എം.ടിയുടെ വേര്‍പാട് കാലത്തിന്റെ നഷ്ടം: പി. സുരേന്ദ്രന്
1492991
Monday, January 6, 2025 5:28 AM IST
മഞ്ചേരി: എം.ടി കാലത്തിന്റെ എഴുത്തുകാരനായിരുന്നു. എം.ടിയുടെ വേര്‍പാട് കാലത്തിന്റെ നഷ്ടമാണെന്ന് പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ പി. സുരേന്ദ്രന്.
മഞ്ഞപ്പറ്റ ഐസിഎസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. വാസുദേവന്‍ നായരുടെ ജീവിതവും ദര്‍ശനവും രചനകളും നിലപാടുകളും സംസാരത്തിന്റെ ഭാഗമായി. എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കണം.
മൂല്യമുള്ള വായനകള്‍ മനുഷ്യരെ മൂല്യമുള്ളവരാക്കുന്നു. അവരെയാണ് കാലം ആവശ്യപ്പെടുന്നത്. മഞ്ചേരിയിലേക്കുള്ള യാത്രകള്‍ അമ്മ വീട്ടിലേക്ക് വരുന്ന അനുഭൂതിയും പ്രതീതിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒറൈറ്ററി ഡിബെറ്റ് ക്ലബ് അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫൈസല്‍, സൈനുദ്ദീന്‍ ലത്തീഫി, മുബഷിര്‍ മുഈനി മഞ്ഞപ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഷീജ, ഷാനി വര്‍ഗീസ്, ഷിജി എന്നിവര്‍ സംബന്ധിച്ചു.