മങ്കടയില്‍ ക്ഷയരോഗ നിര്‍മാര്‍ജന കാമ്പയിന്
1493432
Wednesday, January 8, 2025 5:18 AM IST
മങ്കട: നിക്ഷയ് ശിവിര്‍ 100 ദിന ക്ഷയരോഗ നിര്‍മാര്‍ജന കാമ്പയിനും ബോധവത്കരണ പരിശീലന പരിപാടികളുടെ ബ്ലോക്ക്തല ഉദ്ഘാടനവും മങ്കട സിഎച്ച് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജുവൈരിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
"എന്റെ ക്ഷയരോഗ മുക്ത കേരളം പ്രിതജ്ഞ' മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്കറലി നിര്‍വഹിച്ചു. മുഖ്യപ്രഭാഷണവും പരിശീലന പരിപാടികളുടെ ഉദ്ഘാടനവും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ഷുബിന്‍ നിര്‍വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജാഫര്‍ വെള്ളേക്കാട്ട്, സലീന ഉമ്മര്‍, ഹാരിസ് പറച്ചിക്കോടന്‍ (എച്ച്എസ് ചാര്‍ജ് മങ്കട), ഡോ. മഞ്ജു (ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മങ്കട), ഒ. ശ്രീദേവി (എംസിഎച്ച് ഓഫീസര്‍ ചാര്‍ജ്, മലപ്പുറം), ശുഹൈബ് തൊട്ടിയന് (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മങ്കട) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പരിശീലന പരിപാടിക്ക് എസ്ടിഎസ് വിജയന്, എസ്ടി എല്‍എസ് ഹര്‍ഷ എന്നിവര്‍ നേതൃത്വം നല്കി. ഡോ. ജസീനാബീവി സ്വാഗതവും പിആര്‍ഒ നീതു നന്ദിയും പറഞ്ഞു.രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്താന്‍ നിര്‍ദേശം നല്കി. ഒരോ പഞ്ചായത്തിലുമുള്ള വൃദ്ധസദനങ്ങള്‍, ഓര്‍ഫനേജ്, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും.