കോഴികര്‍ഷകരുടെ കണ്വന്ഷന്
1492598
Sunday, January 5, 2025 5:09 AM IST
കരുവാരകുണ്ട്: കേരളാ പൗള്‍ട്രി ഫാം അസോസിയേഷന്റെ (കെപിഎഫ്എ) നേതൃത്വത്തില്‍ കരുവാരകുണ്ട് പഞ്ചായത്തിലെ കോഴി കര്‍ഷകരുടെ കണ്വന്ഷന് നടത്തി. കരുവാരകുണ്ട് ഇക്കോ വില്ലേജില്‍ നടന്ന കണ്വന്ഷന് കെപിഎഫ്എ കോ ഓര്‍ഡിനേറ്റര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു.
കോഴി വളര്‍ത്തല്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തുക, കോഴി വളര്‍ത്തുന്നതിനുള്ള വളര്‍ത്തുകൂലിയും ഇഞ്ചക്ഷന് കൂലിയും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോഴി കര്‍ഷകര്‍ ഉന്നയിക്കുന്നത്.
25ന് മലപ്പുറത്ത് നടക്കുന്ന കേരള പൗള്‍ട്രി ഫാം അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കോഴി കര്‍ഷകരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കാനാണ് തീരുമാനം. കണ്‍വന്‍ഷനില്‍ കേരള പൗള്‍ട്രി ഫാം അസോസിയേഷന് കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റായി കെ.ഷാജഹാനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ബേബി പന്തക്കല്‍, വി.പി. മുനീര്‍ (വൈസ് പ്രസിഡന്റ്), കെ.പി. കാസിം(ജോയിന്റ് സെക്രട്ടറി), ദുല്‍ഫുഖര്‍ അലി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.