മ​ല​പ്പു​റം: ഘ​ട്ടം​ഘ​ട്ട​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ​ത്ത് വ​ര്‍​ഷം കൊ​ണ്ട് ജി​ല്ല​യി​ലെ പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം 10 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക്കി മാ​റ്റു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്. ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഹോ​ട്ട​ലു​ക​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ല്‍ ഹെ​ല്‍​ത്തി പ്ലേ​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പ​ഞ്ച​സാ​ര​യും കാ​ര്‍​ബോ ഹൈ​ഡ്രേ​റ്റ്സും കു​റ​വു​ള്ള പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഹോ​ട്ട​ലു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഹെ​ല്‍​ത്തി പ്ലേ​റ്റ് എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന​ത് ഒ​രു​വ്യ​ക്തി​യു​ടെ സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. എ​ന്നാ​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​നും അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്. ഇ​തു​വ​ഴി പ്ര​മേ​ഹം ഉ​ള്‍​പ്പെ​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് പൂ​ര്‍​ണ​മാ​യും മു​ക്തി​നേ​ടാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക പ​റ​ഞ്ഞു. ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് വി.​വി. ദി​നേ​ശ് ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​വീ​സ് സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.