നിലമ്പൂരില്‍ ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം എട്ടിന്
1492594
Sunday, January 5, 2025 5:08 AM IST
നിലമ്പൂര്‍: ജെസിഐ നിലമ്പൂര്‍ ഗോള്‍ഡന്‍ വാലി ഡാഫോഡില്‍സ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം എട്ടിന് നടക്കും. ചടങ്ങില്‍ ജെസിഐ ഇന്ത്യയുടെ നാഷണല്‍ മുന്‍ പ്രസിഡന്റ് രാംകുമാര്‍ മേനോന് മുഖ്യാഥിതിയായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക തുടങ്ങിയവയാണ് സ്ത്രീകള്‍ക്കായുള്ള നിലമ്പൂരിലെ ജെസിഐയുടെ മുഖ്യലക്ഷ്യം.
കുട്ടികള്‍ക്ക് വേണ്ടി പരിശീലന പരിപാടികളും നടത്തിവരുന്നുണ്ട്. വയോജനങ്ങള്‍ക്ക് "വിരുന്ന്’ എന്ന പേരിലും ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയായ "നാരിമിത്ര’ പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
എട്ടിന് നിലമ്പൂര്‍ റോട്ടറി ഹാളില്‍ നടക്കുന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ജെസിഐ മേഖല അധ്യക്ഷന്‍ അഡ്വ. ജംഷാദ് കൈനിക്കര, മുന്‍ മേഖല അധ്യക്ഷ കെ.എസ്. ചിത്ര എന്നിവര്‍ അതിഥികളായിരിക്കും. പ്രസിഡന്റ് പി. രേഖ അധ്യക്ഷത വഹിക്കും. നിയുക്ത പ്രസിഡന്റ് സിന്ധുസൂരജ്,
സെക്രട്ടറി ജിനി സാംസണ്, ഖജാന്‍ജി ഷാഹിന എന്നിവര്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് സിന്ധുസൂരജ്, സെക്രട്ടറി ജിനി സാംസണ്, ഖജാന്‍ജി ഷാഹിന സയനസ്, മീരാമേനോന് എന്നിവര്‍ പങ്കെടുത്തു.