നി​ല​മ്പൂ​ര്‍: ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് നേ​രെ പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍(​കെ​എ​ഫ്പി​എ​സ്എ) ജി​ല്ലാ ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. ഡി​എ​ഫ്ഒ ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി സ​മാ​പി​ച്ചു.

ഡി​എ​ഫ്ഒ ഓ​ഫീ​സി​നു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും വ​ന നി​യ​മ​ഭേ​ദ​ഗ​തി അ​തു​പോ​ലെ ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി നി​ല​മ്പൂ​ര്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ശ്രീ​ജി​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. സ​ജീ​വ​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ.​കെ. ര​മേ​ശ​ന്‍, പി. ​പ്ര​മോ​ദ,ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​ദീ​പ്, കൗ​ണ്‍​സി​ല​ര്‍ ടി.​എ​സ്. അ​മൃ​ത​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.