കണ്‍വന്‍ഷനുകള്‍ നവീകരണത്തിന്റെ വേദികള്‍: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്
1493434
Wednesday, January 8, 2025 5:18 AM IST
എടക്കര: ഓരോ കണ്‍വന്‍ഷനുകളും നവീകരണത്തിന്റെ വേദികളാണെന്നും വചനത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ട ദൈവ സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കണമെന്നും ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത.
മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കണ്വന്ഷന് ചുങ്കത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഡോ. ബേണി വര്‍ഗീസ് കൊല്ലം വചന ശുശ്രൂഷ നടത്തി. ഫാ.തോമസ് കല്ലൂര്‍, ഫാ.തോമസ് ചാപ്രത്ത്, ഫാ.ജോസഫ് കണ്ണംകുളം, ഫാ. മത്തായി ഐരാണിത്തറ, ഫാ. ഏബ്രഹാം പതാക്കല്‍,
ഫാ.എല്‍ദോ കാരിക്കൊമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. തോമസ് മേനേക്കാട്ടില്, ഫാ.തോമസ് തുണ്ടിയില്‍, ഫാ. പോള്‍സണ്‍ ആറ്റുപുറ, ഫാ. ലാസര്‍ പുത്തന്‍ കണ്ടത്തില്‍, ഫാ. ജോണ്‍ വിളയില്‍, ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍, സിസ്റ്റര്‍ ശുഭ ഡിഎം, മര്‍ക്കോസ് ഇച്ചിപ്പിള്ളി, സിജോ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.