വനനിയമം ഭേദഗതി ചെയ്യുന്നതില്‍ ആശങ്കയെന്ന് കിസാന്‍ ജനത
1493289
Tuesday, January 7, 2025 7:43 AM IST
കരുവാരകുണ്ട്: വനനിയമം ഭേദഗതി ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കിസാന്‍ ജനത. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്. വനത്തില്‍ പ്രവേശിക്കുന്നതിനും വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തില്‍ നിര്‍ദേശിക്കുന്നത്.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുമോയെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കെന്ന് കിസാന്‍ ജനത ജില്ലാ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമത്തെ തുടര്‍ന്ന് മലയോര കര്‍ഷകരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. നിലവിലുള്ള നിയമങ്ങള്‍ മാറ്റിമറിച്ച് കര്‍ഷകരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നത്. കര്‍ഷക ജനതയെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കരുവാരകുണ്ട് കല്കുണ്ട് പോത്തിസോ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പ്രഫ. വി. മാധവന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. സൈതലവി അധ്യക്ഷത വഹിച്ചു. സബാഹ് പുല്‍പ്പറ്റ, സുനില്‍ ജേക്കബ്, ഒ.പി. ഇസ്മായില്‍, അഡ്വ. ജനാര്ദനന്, എന്‍.പി. മോഹന്‍ദാസ്, എന്‍. അബ്ദുറഹിമാന്, പി.ആര്. രാജീവ്, മൊയ്തീന്‍കുട്ടി തേനത്ത്, ഹനീഫ പാറയില്‍,ഹംസ എടവണ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.